സൌത്ത് സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (R.P.F), റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ് (R.P.S.F) എന്നിവയിലെ 2030 വനിതാ കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആർ.പി.എഫ്: 1827 (എസ്.സി – 264, എസ്.ടി -145, ഒ.ബി.സി- 614, ജനറൽ - 804)
ആർ.പി.എസ്.എഫ്: 203 (എസ്.സി – 23, എസ്.ടി- 33, ഒ.ബി.സി-52, ജനറൽ - 95)
പ്രായം: 18- 25 (2016 ജൂലായ് 1 അടിസ്ഥാനമാക്കി.) സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത വയസ്സിളവ്.
ശമ്പളം: 5200 – 20200 + ഗ്രേഡ് പേ 2000 രൂപ
യോഗ്യത: പത്താംക്ലാസ്സ് പാസ്/ തത്തുല്യം. മികച്ച ശാരീരിക യോഗ്യത.
3 മിനിറ്റ് 40 സെക്കന്റിൽ 800 മീറ്റർ ഓട്ടം, 12 അടി ലോങ്‌ജമ്പ്, ഹൈജമ്പ് എന്നിവ ശാരീരികക്ഷമതാ പരീക്ഷയുടെ ഭാഗമായുണ്ടാകും.
അപേക്ഷാ ഫീസ് : ഇല്ല
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, രേഖാപരിശോധന എന്നിവയ്‌ക്ക് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷാകേന്ദ്രം കേരളത്തിലുമുണ്ടാകും. ചോദ്യപ്പേപ്പർ മലയാളത്തിലും ലഭ്യമാകും.
90 മിനിറ്റ് ദൈർഘ്യമുള്ള 120 ചോദ്യങ്ങളടങ്ങിയ ഒ.എം.ആർ. പരീക്ഷയായിരിക്കും ഉണ്ടാവുക. നെഗറ്റീവ് മാർക്കിങ് ഉണ്ട്. പൊതുവിജ്‌ഞാനം, അരിത്‌മെറ്റിക്, ജനറൽ ഇന്റലിജൻസ് ആന്റ് റീസണിങ് എന്നിവയുൾപ്പെടുന്നതാണ് സിലബസ്.
അപേക്ഷ: www.scr.indianrailways.gov.in, www.rpfonlinereg.in എന്നീ വെബ്‌സൈറ്റുകളിൽ ഏതെങ്കിലും ഒന്നിലൂടെ ഓൺലൈനായി അപേക്ഷിക്കാം. പ്രാഥമിക വിവരങ്ങൾ സമർപ്പിച്ചാൽ ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേർഡും ലഭിക്കും. തുടർന്ന് വെബ്സൈറ്റിലെ ടെമ്പ്ലേറ്റ് ഡൌൺലോഡ് ചെയ്തെടുത്ത് ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും (jpeg 4.5x3.5 cm, Maximum 50 kb) ഒപ്പും (jpeg , Maximum 30 kb) അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. തുടർന്ന് ടെമ്പ്ലേറ്റ് നിർദ്ദേശാനുസൃതം പൂരിപ്പിച്ച് വിരലടയാളം പതിച്ച് സ്കാൻ ചെയ്ത് (jpeg, 100 DPI) അപ്‌ലോഡ് ചെയ്യണം. അതാത് വിഭാഗക്കാർ എസ്.സി/എസ്.ടി സർട്ടിഫിക്കറ്റും ഒ.ബി.സി ഡിക്ലറേഷനും അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ പൂർത്തിയാക്കി അതിന്റെ പ്രിന്റൌട്ട് എടുത്ത് സൂക്ഷിച്ചു വെക്കേണ്ടതാണ്.
എഴുത്തു പരീക്ഷയ്‌ക്കുള്ള ഇ-അഡ്‌മിറ്റ് കാർഡ് പരീക്ഷയുടെ രണ്ടാഴ്ച മുൻപ് വെബ്സൈറ്റിൽ ലഭ്യമാകും.
സിലബസിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ അപേക്ഷയുടെ അവസാന തിയതി: 2016 മാർച്ച് 1
0 comments: